സവഡീ ഖാ - ഭാഗം 3
20/04/2025 "Bye Bye Bangkok" വാഹനം മുന്നോട്ടുനീങ്ങവെ Omi യും ഞങ്ങളും ഒരുമിച്ച് പറഞ്ഞു. ബസിൻ്റെ ജാലകത്തിലൂടെ പ്രഭാതസൂര്യൻ്റെ പുഞ്ചിരിവെട്ടം ഞങ്ങളെ തൊടുന്നു. Pattaya നഗരത്തിലേക്ക് 2 മണിക്കൂർ യാത്രയുണ്ട്. Bangkok നഗരത്തിൽ നിന്ന് ഏകദേശം 100 km തെക്കുകിഴക്കായി തായ്ലൻഡ് ഉൾക്കടലിൻ്റെ തീരത്താണ് Pattaya. യാത്രയ്ക്കിടെ വീണ്ടും Omi വാക്കിൻ്റെ വിളക്ക്കൊളുത്തി ആ വെളിച്ചത്തിൽ Pattaya യുടെ ചരിത്രപഥങ്ങൾ ഞങ്ങൾക്കു മുന്നിൽ തെളിഞ്ഞു. നൂറ്റാണ്ടുകൾക്ക് മുമ്പ് Phraya Tak എന്ന പടത്തലവൻ ( ഇദ്ദേഹം പിന്നീട് രാജാവായി ) സൈന്യസമേതം ഈ പ്രദേശത്തെ സമീപിച്ചപ്പോൾ പ്രാദേശികനേതാവായ Nai Klom ഈ സേനയെ എതിർക്കാൻ തുനിഞ്ഞു. എന്നാൽ Phraya Tak ൻ്റെ മാന്യമായ പെരുമാറ്റത്തിലും സേനയുടെ അച്ചടക്കത്തിലും ആകൃഷ്ടനായ Nai Klom പോര് കൂടാതെ കീഴടങ്ങുകയും Phraya Tak നൊപ്പം ചേരുകയുമാണുണ്ടായത്. ഇരു സൈന്യങ്ങളും മുഖാമുഖം കണ്ട ഇടം Thap Phraya എന്നറിയപ്പെട്ടു. പിന്നീട് ഈ നാമം പരിണമിച്ച് Pattaya എന്നായി. 11 മണിയോടെ ഞങ്ങൾ Nongnooch Tropical Garden ലെത്തി. തെക്കുകിഴക്കൻ ...